ഞാ​​യ​​റാ​​ഴ്ച ന്യൂ​​ന​​മ​​ർ​​ദം രൂ​​പ​​പ്പെ​​ടു​​മെ​​ന്നു കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം;മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം

ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച ന്യൂനമർദം രൂപപ്പെടുമെന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു.. മ​​ഹാ​​രാഷ്‌ട്ര തീ​​ര​​ത്തുനി​​ന്ന് പ്ര​​വ​​ഹി​​ക്കു​​ന്ന ന്യൂ​​ന​​മ​​ർ​​ദ പ്ര​​വാ​​ഹം ഞാ​​യ​​റാ​​ഴ്ച​​യോ​​ടെ ആ​​ന്ധ്രാ തീ​​ര​​ത്ത് എ​​ത്തി​​ച്ചേ​​രും.ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ ആ​​ന്ധ്ര തീ​​ര​​ത്താണ് ന്യൂനമർദം രുപപ്പെടുന്നത്.

തി​​ങ്ക​​ളാ​​ഴ്ച​​വ​​രെ കേ​​ര​​ള​​ത്തി​​ൽ ചി​​ല ജി​​ല്ല​​ക​​ളി​​ൽ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ പെ​​യ്യു​​മെ​​ന്ന് കാ​​ലാ​​വ​​സ്ഥാ നി​​രീ​​ക്ഷ​​ണ കേ​​ന്ദ്രം അ​​റി​​യി​​ച്ചു. ഇ​​ന്ന് മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ൽ അ​​തി​​ശ​​ക്ത​​മാ​​യ മ​​ഴ​​യ്ക്കു സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു. ഇ​​ന്ന് ആ​​ല​​പ്പു​​ഴ, കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട് ജി​​ല്ല​​ക​​ളി​​ലും നാ​​ളെ എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, വ​​യ​​നാ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും 13-ന് ​​ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും ഞാ​​യ​​റാ​​ഴ്ച ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും 14-ന് ​​ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, പാ​​ല​​ക്കാ​​ട്, മ​​ല​​പ്പു​​റം, കോ​​ഴി​​ക്കോ​​ട്, ക​​ണ്ണൂ​​ർ, കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​ക​​ളി​​ലും യെ​​ല്ലോ അ​​ല​​ർ​​ട്ട് പ്ര​​ഖ്യാ​​പി​​ച്ചു.

മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ജാ​​ഗ്ര​​താ നി​​ർ​​ദേ​​ശം

തി​​രു​​വ​​ന​​ന്ത​​പു​​രം: ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ലി​​ൽ മ​​ഹാ​​രാ​​ഷ്‌ട്ര തീ​​ര​​ത്തു നി​​ന്ന് ആ​​ന്ധ്ര തീ​​ര​​ത്തേ​​ക്ക് ന്യൂ​​ന​​മ​​ർ​​ദ പ്ര​​വാ​​ഹമു​​ള്ള​​തി​​നാ​​ൽ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ൽ പ്ര​​ക്ഷു​​ബ്ധ​​മാ​​ണെ​​ന്നും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണ​​മെ​​ന്നും കേ​​ന്ദ്ര കാ​​ലാ​​വ​​സ്ഥാ വ​​കു​​പ്പു മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി.
ഇ​​ന്ന​​ലെ രാ​​ത്രി മു​​ത​​ൽ ബം​​ഗാ​​ൾ ഉ​​ൾ​​ക്ക​​ട​​ൽ പ്ര​​ക്ഷു​​ബ്ധ​​മാ​​ണ്. പൊ​​ഴി​​യൂ​​ർ മു​​ത​​ൽ കാ​​സ​​ർ​​ഗോ​​ഡ് വ​​രെ തി​​ര​​മാ​​ല​​ക​​ൾ 2.5 മു​​ത​​ൽ 3.3 മീ​​റ്റ​​ർ​​വ​​രെ ഉ​​യ​​രും.

Leave a Reply