മാതാവിന് പി​​​റ​​​ന്നാ​​​ൾ​​​ സമ്മാനമായി ഗ്രോ​​​ട്ടോ നി​​​ർ​​​മി​​​ച്ച് തൃ​​​ശൂ​​​ർ​​​ക്കാ​​​ര​​​ൻ ബി​​​ഷ​​​പ്

ക​​​ല്ലു ചു​​​മ​​​ന്നും തൂ​​മ്പയെടുത്തു സി​​​മ​​​ന്‍റു കൂ​​​ട്ടി​​​യും അ​​​ദി​​​ലാ​​​ബാ​​​ദ് ബി​​​ഷ​​​പ് കെ​​​ട്ടി​​​യൊ​​​രു​​​ക്കി​​​യ​​​തു മ​​​നോ​​​ഹ​​​ര​​​മാ​​​യ ഗ്രോ​​​ട്ടോ. തെ​​​ലു​​​ങ്കാ​​​ന​​​യി​​​ലെ അ​​​ദി​​​ലാ​​​ബാ​​​ദി​​​ലാ​​​ണു സം​​​ഭ​​​വം. തൃ​​​ശൂ​​​ർ​​​ക്കാ​​​ര​​​നാ​​​യ ബി​​​ഷ​​​പ് മാ​​​ർ പ്രി​​​ൻ​​​സ് പാ​​​ണേ​​​ങ്ങാ​​​ട​​​ൻ ഒ​​​രു മാ​​​സം​​​കൊ​​​ണ്ടാ​​​ണ് മ​​​നോ​​​ഹ​​​ര​​​മാ​​​യ ഗ്രോ​​​ട്ടോ നി​​​ർ​​​മി​​​ച്ച​​​ത്. ഗ്രോ​​​ട്ടോ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ചെ​​​റി​​​യ ഒ​​​രു ജ​​​ലാ​​​ശ​​​യ​​​വും ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

അ​​​ദി​​​ലാ​​​ബാ​​​ദ് രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ മു​​​ന്നി​​​ലാ​​​ണ് ബി​​​ഷ​​​പ് വെ​​​യി​​​ലും ചൂടു​​​കാ​​​റ്റു​​​മേ​​​റ്റ് മാ​​​താ​​​വി​​​നു പി​​​റ​​​ന്നാ​​​ൾ​​​സ​​​മ്മാ​​​ന​​​മാ​​​യി ഗ്രോ​​​ട്ടോ നി​​​ർ​​​മി​​​ച്ച​​​ത്. മാ​​​താ​​​വി​​​നോ​​​ട് അ​​​ള​​​വ​​​റ്റ ഭ​​​ക്തി​​​യു​​​ള്ള ബി​​​ഷ​​​പ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ന്‍റെ പ​​​റ​​​ന്പി​​​ൽ ന​​​ട​​​ക്കു​​​ന്പോ​​​ഴാ​​​ണ് ഗ്രോ​​​ട്ടോ നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​ശ​​​യം മ​​​ന​​​സി​​​ൽ ഉ​​​ദി​​​ച്ച​​​ത്. പ​​​റ​​​ന്പി​​​ൽ അ​​​ങ്ങി​​​ങ്ങാ​​​യി ഉ​​​രു​​​ള​​​ൻ​​​ക​​​ല്ലു​​​ക​​​ൾ കി​​​ട​​​ന്നി​​​രു​​​ന്നു, ഈ ​​​ക​​​ല്ലു​​​ക​​​ളെ​​​ല്ലാം ഉ​​​പ​​​യോ​​​ഗി​​​ച്ചു ഗ്രോ​​​ട്ടോ നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ലാ​​​വൈ​​​ഭ​​​വ​​​മു​​​ള്ള ബി​​​ഷ​​​പ്പി​​​നു തോ​​​ന്നി​​​യ​​​ത്. അ​​​ങ്ങ​​​നെ അ​​​ദ്ദേ​​​ഹം​​​ത​​​ന്നെ ഉ​​​രു​​​ള​​​ൻ വെ​​​ള്ളാ​​​രം​​​ക​​​ല്ലു​​​ക​​​ൾ പെ​​​റു​​​ക്കി​​​ക്കൂ​​​ട്ടി. ഗ്രോ​​​ട്ടോ നി​​​ർ​​​മി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​​ത്തി​​​ച്ചു. സി​​​മ​​​ന്‍റും മ​​​ണ​​​ലും ചേ​​​ർ​​​ത്തും ക​​​ന്പി വ​​​ള​​​ച്ചും ഉ​​​രു​​​ള​​​ൻ​​​ക​​​ല്ലു​​​ക​​​ൾ അ​​​ല​​​ങ്കാ​​​ര​​​മാ​​​ക്കി​​​യും ഗ്രോ​​​ട്ടോ പ​​​ണി​​​തു. ബി​​​ഷ​​​പ്പി​​​ന്‍റെ ക​​​ര​​​വി​​​രു​​​തും അ​​​ധ്വാ​​​ന​​​ശീ​​​ല​​​വും അ​​​റി​​​യാ​​​വു​​​ന്ന ഏ​​​താ​​​നും വൈ​​​ദി​​​ക​​​രും യു​​​വാ​​​ക്ക​​​ളും സ​​​ഹാ​​​യി​​​ക്കാ​​​നെ​​​ത്തി.

ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച പ​​​ണി​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ എ​​​ട്ടി​​​നു മാ​​​താ​​​വി​​​ന്‍റെ ജ​​​ന​​​ന​​​ത്തി​​​രു​​​നാ​​​ൾ​​​ദി​​​ന​​​ത്തി​​​ലാ​​​ണ് പൂ​​​ർ​​​ത്തി​​​യാ​​​യ​​​ത്. തി​​​രു​​​നാ​​​ൾ​​​ദി​​​ന​​​ത്തി​​​ൽ​​​ത​​​ന്നെ അ​​​ദി​​​ലാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ അ​​​ധ്യ​​​ക്ഷ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കു​​​ന്ന​​​ത്തി​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ഗ്രോ​​​ട്ടോ വെ​​​ഞ്ച​​​രി​​​ച്ചു. ഗ്രോ​​​ട്ടോ നി​​​ർ​​​മി​​​ച്ച ബി​​​ഷ​​​പ് മാ​​​ർ പ്രി​​​ൻ​​​സ് പാ​​​ണേ​​​ങ്ങാ​​​ട​​​നെ മാ​​​ർ കു​​​ന്ന​​​ത്ത് പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു.

Leave a Reply