സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു;തീരുമാനം ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ

കോട്ടയം : ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രി ആന്റണിരാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്കില്‍ നിന്ന് ബസുടമകള്‍ പിന്‍മാറിയത്.

അതേസമയം നിരക്കുവര്‍ദ്ധനയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ബസുടമകള്‍ അറിയിച്ചു.

വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​ ​ഉ​ള്‍​പ്പെ​ടെ​ ​യാ​ത്രാ​നി​ര​ക്ക് ​വ​ര്‍​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും​ ​ഡീ​സ​ല്‍​ ​സ​ബ്‌സി​ഡി​ ​ന​ല്‍​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​സ്വ​കാ​ര്യ​ബ​സു​ക​ള്‍​ ​ചൊവ്വ​ ​മു​ത​ല്‍​ ​സ​മ​രം​ ​പ്ര​ഖ്യാ​പി​ച്ച​ത്.