കേരളത്തിലെ തീയറ്ററുകള്‍ ഉടൻ തുറക്കില്ല

കൊച്ചി: കേരളത്തിലെ തീയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി.

നിലവിലെ കൊവിഡ് സാഹചര്യം തീയറ്റര്‍ തുറക്കാന്‍ അനുകൂലമല്ല. തീയറ്റര്‍ ഉടമകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടല്‍ നടത്തുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.

ഘട്ടം ഘട്ടമായിട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നത്. ആദ്യപടിയായി സീരിയല്‍ ഷൂട്ടിംഗ് അനുവദിച്ചു പിന്നീട് സിനിമാ ഷൂട്ടിംഗ് അനുവദിച്ചു. ഇപ്പോള്‍ സ്കളൂുകള്‍ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ഘട്ടത്തില്‍ തീയേറ്ററുകള്‍ തുറക്കാനും അനുമതി നല്‍കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.