വന്യമൃഗ ആക്രമണം; നഷ്ടപരിഹാരത്തിന് 13 കോടി അനുവദിച്ച്‌ ധനവകുപ്പ്

വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്കുള്ള ആശ്വാസ വിതരണത്തിനായി 13 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.കോട്ടയം, പാലക്കാട്, കൊല്ലം, കണ്ണൂര്‍ ഉള്‍പ്പെടെ ജില്ലകളില്‍ നിന്നുള്ള ആവശ്യപ്രകാരം അധിക വിഹിതമായാണ് കൂടുതല്‍ തുക നല്‍കിയത്.

വന്യജീവി ആക്രമണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാര വിതരണം, വന്യജീവി രക്ഷാപ്രവര്‍ത്തനങ്ങള്‍, ആദിവാസികള്‍ക്കും വാച്ചര്‍മാര്‍ക്കും ഇന്‍ഷ്വറന്‍സ്, മൃഗസംഘര്‍ഷ ലഘൂകരണ മാര്‍ഗങ്ങള്‍ ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി നേരത്തെ 19.9 കോടി രൂപ നല്‍കിയിരുന്നു. ഈ വര്‍ഷം ആകെ 32.9 കോടി രൂപയാണ് അനുവദിച്ചത്.