യു.എ.ഇയില്‍ സന്ദര്‍ശക വിസയ്ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി

യു.എ.ഇയില്‍ സന്ദര്‍ശക വിസയ്ക്ക് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി. ഇനിമുതല്‍ യു.എ.ഇ. സന്ദര്‍ശക വിസയില്‍ എത്തുന്നയാള്‍ തിരിച്ചുപോകും എന്ന് വ്യക്തമാക്കുന്ന വാഗ്ദാനപത്രം, ബാങ്ക് സ്റ്റേറ്റ്മെന്റ്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കുന്ന ഹോട്ടലിന്റെ റിസര്‍വേഷന്‍ തെളിവ് എന്നിവകൂടി ഉണ്ടായിരിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ.) വെബ്സൈറ്റിലൂടെ അറിയിച്ചു.

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വീസയ്ക്ക് അപേക്ഷിക്കുമ്ബോഴുള്ള നടപടികള്‍ക്ക് സമാനമാണിത്. യുഎഇയിലേക്ക് ദുബായ് എമിറേറ്റ് മാത്രമായിരുന്നു ടൂറിസ്റ്റ് വീസ നല്‍കിയിരുന്നത്. ദുബായ് വഴി കുവൈത്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് പോകുന്ന രീതിയും ഇതോടെ അവസാനിക്കും.

Leave a Reply