കശ്മീരിൽ ഏറ്റുമുട്ടൽ, ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ത്രാ​ലി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ സേ​ന വ​ധി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ത്രാ​ല്‍ അ​വ​ന്തി​പോ​റ​യി​ലെ മ​ഗാ​മ മേ​ഖ​ല​യി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഭീ​ക​ര​നെ വ​ധി​ച്ച​ത്. ഭീ​ക​ര​രു​ടെ പ​ക്ക​ല്‍ നി​ന്ന് ആ‍​യു​ധ​ങ്ങ​ളും വെ​ടി​യു​ണ്ട​ക​ളും ക​ണ്ടെ​ടു​ത്തു.

കാ​ഷ്മീ​ര്‍ പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും സം​യു​ക്ത​മാ​യാ​ണ് ഭീ​ക​ര​നെ വ​ധി​ച്ച​ത്. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു സൈ​നി​ക ന​ട​പ​ടി. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply