കോട്ടയം: കോട്ടയത്ത് കൊവിഡ് സമ്ബര്‍ക്ക രോഗികള്‍ കൂടുന്നു. ഇന്നലെ റിസള്‍ട്ട് പോസിറ്റീവ് ആയ 204 പേരില്‍ 197 പേര്‍ക്കും രോഗം പടര്‍ന്നത് സമ്ബര്‍ക്കത്തിലൂടെ. ആകെ 2331 പേരാണ് കൊവിഡ് ബാധിച്ച് ആശുപത്രിയിലുള്ളത്. ഏഴു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. സമ്ബര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ നാലു പേര്‍ മറ്റ് ജില്ലക്കാരാണ്. ആകെ 3787 പരിശോധന ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.
രോഗം ഭേദമായ 120 പേര്‍കൂടി ഇന്നലെ ആശുപത്രി വിട്ടു. ഇതുവരെ 6868 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 4533 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ ക്വാറന്റൈനിലുള്ളത് 20,018 പേരാണ്.

