ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജെഇഇ അഡ്വാന്‍സ്ഡ് 2020 പരീക്ഷഫലം പ്രഖ്യാപിച്ചു

ദില്ലി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ജെഇഇ അഡ്വാന്‍സ്ഡ് 2020 പരീക്ഷഫലം പ്രഖ്യാപിച്ചു. ഫലം ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. വിദ്യാര്‍ത്ഥിക്ക് ഫലം jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ കയറി പരിശോധിക്കാം.

1.6 ലക്ഷം പേര്‍ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 96 ശതമാനം പേര്‍ പരീക്ഷ എഴുതി. സെപ്തംബര്‍ 27 നായിരുന്നു പരീക്ഷ. രണ്ട് ഘട്ടമായി രാവിലെ 9 മുതല്‍ 12 വരേയും 2-30 മുതല്‍ 5-30 വരെയുമാണ് നടന്നത്.

ഫലം പ്രഖ്യാപിച്ച സാഹചര്യത്തില്‍ 23 ഐഐടികളിലേക്കുള്ള പ്രവേശന പ്രക്രിയ ഉടന്‍ ആരംഭിച്ചേക്കും. ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റിയാണ് ഐഐയിലേക്കുള്ള അഡ്മിഷന്‍ പ്രോസസ് നടത്തുന്നത്.

പരീക്ഷക്ക് പിന്നാലെ സെപ്തംബര്‍ 29 ന് ഐഐടി ദില്ലി ഉത്തരസൂചിക പുറത്തിറക്കിയിരുന്നു.

ഫലം പരിശോധിക്കുന്നതിനായി jeeadv.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഹോം പേജില്‍ ജെഇഇ അഡ്വാന്‍സ് ഫലം 2020 എന്ന ലിങ്കില്‍ പ്രവേശിക്കുക. സ്‌ക്രീനില്‍ ഒരു പുതിയ പേജ് കാണാന്‍ കഴിയും.

സെപ്തംബര്‍ 11 നായിരുന്നു ജെഇഇ മെയിന്‍ പരീക്ഷ ഫലം പ്രസിദ്ധീകരിക്കുന്നത്. 24 പേരായിരുന്ന്ു ടോപ് സ്‌കോര്‍ നേടിയത്. 74 ശതമാനം വിദ്യാര്‍ത്ഥികളായിരുന്നു മെയിന്‍ പരീക്ഷയെഴുതിയത്. ഏപ്രിലില്‍ നടക്കേണ്ട പരീക്ഷ കൊവിഡ് കാരണം രണ്ട് തവണ മാറ്റിവെക്കുകയായിരുന്നു

Leave a Reply