കേരള സ്റ്റേറ്റ് ആര്‍ ടി സി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്‍്റെതാണ് സ്റ്റേ. പരസ്യം പതിക്കുന്നത് സംബന്ധിച്ച് കെ എസ് ആര്‍ ടി സി നല്‍കിയ പുതിയ പദ്ധതി അടിസ്ഥാനമാക്കി സുപ്രീം കോടതി സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് തേടി
വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെ എസ് ആര്‍ ടി സി ബസിന്‍്റെ പിന്നിലിടിച്ച് വിദ്യാര്‍ഥികളടക്കം മരിച്ച ദുരന്തത്തിന്‍്റെ പശ്ചാത്തലത്തില്‍ ബസുകള്‍ അലങ്കരിക്കുന്നത് മോട്ടോര്‍ വാഹന വകുപ്പ് നിരോധിച്ചിരുന്നു. കെ എസ് ആര്‍ ടി സിയില്‍ പരസ്യം പതിക്കുന്നത് ചൂണ്ടിക്കാട്ടി ഒരു സംഘം ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 20ന് ഹൈക്കോടതി നിരോധന ഉത്തരവ് നല്‍കുകയായിരുന്നു. ഉത്തരവ് ലംഘിക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ കെ എസ് ആര്‍ ടി സി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ബസുകളിലെ പരസ്യം മറ്റു വാഹനങ്ങളുടെ ശ്രദ്ധതിരിക്കാതെയും ചട്ടം ലംഘിക്കാതെയും കൊടുക്കുന്നതിനെപ്പറ്റി വ്യക്തമാക്കുന്ന പുതിയ പദ്ധതി തയ്യാറാക്കി കെ എസ് ആര്‍ ടി സി സുപ്രീം കോടതിക്ക് കൈമാറിയിട്ടുണ്ട്. മോട്ടര്‍ വാഹന ചട്ടങ്ങള്‍ പാലിച്ച് ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്നും സ്‌കീമില്‍ വ്യക്തമാക്കിയിട്ടുണ്ട്.

