ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 ന് ആരംഭിച്ച് ഏപ്രില്‍ 8 ന് സമാപിക്കും.
രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11ന് സമാപിക്കും.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം സെഷന്റെ രണ്ടാം ഭാഗം മാര്‍ച്ച് 14 മുതല്‍ ആരംഭിച്ച് ഏപ്രില്‍ 8 ന് അവസാനിക്കും. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ പ്രതിദിന അണുബാധകള്‍ 2 ലക്ഷം കടന്ന് കൊവിഡ് കേസുകളുടെ എണ്ണം അടുത്തിടെ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ബജറ്റ് സമ്മേളനം നടക്കുന്നത്.
ഈ മാസത്തിന്റെ ആദ്യ ആഴ്ചയില്‍ 400-ലധികം പാര്‍ലമെന്റ് സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സില്‍ (പിഎച്ച്‌സി) ആരോഗ്യ സുരക്ഷയുമായി ബന്ധപ്പെട്ട നടപടികളുടെയും മറ്റ് തയ്യാറെടുപ്പുകളുടെയും അവലോകനം നടത്തി.