ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യത. ബുധനാഴ്ച രാത്രിയോടെ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ തൊടും.ചെന്നൈയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
ചെന്നൈ നഗരത്തില്‍ കനത്തമഴ തുടരുകയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി താഴ്ന്നപ്രദേശങ്ങളിലുള്ളവരെ പുനരധിവാസ ക്യാന്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം, ചെന്നൈ വിമാനത്താവളത്തില്‍നിന്നുള്ള 12 വിമാനങ്ങള്‍ കൂടി റദ്ദാക്കി. വിമാനത്താവളത്തില്‍ പ്രത്യേക കണ്‍ട്രോണ്‍ റൂം തൂറക്കുകയും ചെയ്തു

