ഹാഥ്‌റസ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ പിതാവിന വെടിവച്ച്‌ കൊലപ്പെടുത്തി

ലക്‌നൗ: ( ) ഹാഥ്‌റസില്‍ ലൈംഗിക പീഡന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി പെണ്‍കുട്ടിയുടെ പിതാവിന വെടിവച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ് നാടിനെ ഞെട്ടിച്ച സംഭവം. 2018ലാണ് ഗൗരവ് ശര്‍മ എന്നയാള്‍ക്കെതിരെ ലൈംഗിക പീഡനത്തിന് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. കേസില്‍ അറസ്റ്റിലായി കുറച്ചുകാലം ജയിലില്‍ കഴിഞ്ഞ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി.

തിങ്കളാഴ്ച വൈകീട്ട് പ്രതിയുടെയും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെയും കുടുംബങ്ങള്‍ തമ്മില്‍ ഗ്രാമത്തില്‍ വെച്ച്‌ വാക്കേറ്റമുണ്ടായി. പ്രകോപിതനായ പ്രതി കൂട്ടാളികളുമായി എത്തുകയും പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിയുടെ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു.

Leave a Reply