കോട്ടയം:പി.സി. ജോര്‍ജ് നയിക്കുന്ന കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫ് മുന്നണിയില്‍ ചേരുന്നു. കേരള ജനപക്ഷം പ്രവര്‍ത്തകര്‍ യുഡിഎഫ് ചിന്താഗതിയുള്ളവരാണെന്നും യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പി.സി. ജോര്‍ജ് വ്യക്തമാക്കി.ഭൂരിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം യുഡിഎഫ് മുന്നണിയില്‍ ചേരണമെന്നാണെന്നും ചിലര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നതായുംഅദ്ദേഹം പറഞ്ഞു. യുഡിഎഫുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് അന്തിമ തീരുമാനം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ
കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് എല്ലാവരും പറഞ്ഞു തങ്ങള്‍ എല്‍ഡിഎഫ് മുന്നണിയിലാണെന്ന് എന്നാല്‍ സ്വതന്ത്രനായി മത്സരിച്ചത് തനിക്കെതിരെ മത്സരിച്ച പലര്‍ക്കും ഇതോടെ കെട്ടിവച്ച കാശ് നഷ്ടമായെന്നും ജോര്‍ജ് പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തീരുമാനിച്ചു കഴിഞ്ഞെന്നും യുഡിഎഫുമായി സഹകരിക്കുന്നതോടെ ചില സ്ഥാനാര്‍ഥികളെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ മത്സരിക്കാനാണ് ആഗ്രഹമെന്നും. പാലായും കാഞ്ഞരപ്പള്ളിയും തനിക്ക് വിജയിക്കാന്‍ സാധിക്കുന്ന മണ്ഡലങ്ങളാണ്. ഇക്കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനം എടുക്കുമെന്നും പി.സി. ജോര്‍ജ് അറിയിച്ചു

