ഇന്ത്യൻ ക്രിക്കറ്റ്ടീമിന്റെ മുൻ നായകൻ കപിൽ ദേവിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ആൻജിയോപ്ലാസ്മറ്റിക്ക് വിധേയനാക്കി. അറുപത്തൊന്നുകാരനായ കപിൽ ദേവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപ്രതി അധികൃതർ വ്യക്തമാക്കി. മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നും ഏതാനുംദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു.’അദ്ദേഹത്തിന് ഇപ്പോൾ കുഴപ്പമൊന്നുമില്ല. അദ്ദേഹത്തിന്റെ ഭാര്യയുമായി ഞാൻ സംസാരിച്ചിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തിന് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായാണ് അവർ പറഞ്ഞത്’ – ഇന്ത്യൻ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അശോക് മൽഹോത്ര പിടിഐയോട് പറഞ്ഞു.ഇന്ത്യയ്ക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്രിക്കറ്റ് നായകനാണ് കപിൽ ദേവ്. 1983ൽ കരുത്തരായ വെസ്മിൻഡീസ് ടീമിനെ പരാജയപ്പെടുത്തിയാണ് കപിലും സംഘവും ചാംപ്യന്മാരായത്. ഇന്ത്യയ്ക്കായി 225 ഏകദിനങ്ങൾകളിച്ചിട്ടുള്ള കപിൽ ദേവ്, 3783 റൺസ് നേടുകയും 253 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ടെസ്റ്റിൽ 434 വിക്കറ്റ് വീഴ്ത്തിയ കപിലിന്റെ നേട്ടം അന്നത്തെ റെക്കോർഡായിരുന്നു.
- പി.സി. ജോര്‍ജ് നയിക്കുന്ന കേരള ജനപക്ഷം പാര്‍ട്ടി യുഡിഎഫ് മുന്നണിയില്‍ ചേരുന്നു
- കൊവിഡ് വ്യാപനം വരും മാസങ്ങളില്‍ അതിരൂക്ഷമാകും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
