സംസ്ഥാനത്ത് ഈ മാസം 15ഓടെ സ്കൂളുകൾ തുറന്നേക്കും,തുടക്കത്തിൽ 10,12 കളാസ്സുകൾ

തിരുവനന്തപുരം; കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിൽ . ആരോഗ്യവകുപ്പ് വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞ ശേഷം സ്കൂളുകള്‍ തുറക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. ഈ മാസം 15നു ശേഷം സ്കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തുടക്കത്തില്‍ 10, പ്ലസ് ടു ക്ലാസുകളായിരിക്കും തുടങ്ങുക.

ഒക്ടോബര്‍ 15നുശേഷം നിയന്ത്രണങ്ങളോടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മടി കാട്ടിയിരുന്നു. രോഗവ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലായിരുന്നു ഇത്.

Leave a Reply