മൂന്ന് മാസത്തിനുള്ളില്‍ ടൂറിസ്റ്റ് ബസുകളെല്ലാം വെള്ള നിറത്തിലേക്ക് മാറ്റണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് മാസത്തിനുള്ളില്‍ വെള്ള നിറത്തിലേക്ക് മാറണം. ഫിറ്റ്നസ് കാലയളവ് അവസാനിക്കുന്നത് വരെ കാത്തിരിക്കാതെ ഏകീകൃത നിറം അടിക്കണം.

ബസുകളിലെ നിയമലംഘനങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് നടപടി കര്‍ശനമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഏകീകൃത കളര്‍ സ്കീം പ്രാബല്യത്തില്‍ വന്നത്.

അതിനുമുമ്ബ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുള്ള ബസുകള്‍ക്ക് രണ്ട് വര്‍ഷത്തെ സാവകാശം നല്‍കിയിരുന്നു. നിലവിലെ നിയമലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അത്തരമൊരു ഇളവ് നല്‍കേണ്ടെന്നാണ് തീരുമാനം.

ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനവും പരിഗണനയിലുണ്ട്. അമിതവേഗം, അശ്രദ്ധമായ ഡ്രൈവിംഗ്, മദ്യപിച്ച്‌ വാഹനമോടിക്കല്‍ എന്നിവയ്ക്ക് ശിക്ഷിക്കപ്പെട്ടവരേയും അപകടങ്ങള്‍ ഉണ്ടാക്കിയവരേയും ഒഴിവാക്കും.