അത്യാവശ്യം ആണെങ്കിൽ മാത്രം ആശുപത്രി സന്ദർശിക്കാം അല്ലെങ്കിൽ വീട്ടിൽ ഇരുന്ന് ചികിത്സ നേടാം..
അതിപ്പോ അത്യാവശ്യം ആണോ എന്ന് എങ്ങനെ തിരിച്ചറിയാം ?
എങ്ങനെ ആണ് ഡോക്ടറെ വീട്ടിലിരുന്ന് കാണാൻ കഴിയുക? അതും ഇൗ Covid കാലത്ത്?
ഉത്തരങ്ങൾക്ക് തുടർന്ന് വായിക്കാം
ആഗോള മഹാവ്യാധിയായി Covid-19 വ്യാപിക്കു മ്പോൾ വീടുകളിൽ തന്നെ കഴിച്ച് കൂട്ടുവാൻ മാനവരാശി നിർബന്ധിതരായി മാറിയിരിക്കുന്നു. ഇൗ പ്രത്യേക സാഹചര്യത്തിൽ അസുഖം പിടിപെട്ടാൽ ആശുപത്രിയുടെ നീണ്ട നിരയിലേക്കും തിരക്കിലേക്കും പോകേണ്ടി വരുമ്പോൾ അൽപം ഭയവും ഉത്കണ്ഠയും നമ്മെ അലട്ടുമെന്ന് ഉറപ്പാണ്. ഇവിടെയാണ് ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനിയുടെ പ്രാധാന്യം. ഇന്ത്യയിലെ ആദ്യ ദേശീയഓൺലൈൻ ഒ.പി.യാണിത്. നാഷണൽ ഹെൽത്ത് മിഷന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.
ഇന്റർനെറ്റ് കണക്ഷനും സ്മാർട്ട് ഫോണും കൈവശം ഉണ്ടെങ്കിൽ പ്ലേ സ്റ്റോറിൽ നിന്നും e Sanjeevani ഡൗൺലോഡ് ചെയ്യുവാൻ വളരെ എളുപ്പമാണ്. ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ആർക്കാണോ ചികിത്സ വേണ്ടത് അവരുടെ പേര് വിവരങ്ങൾ നൽകി ഒരു പ്രൊഫൈൽ ഉണ്ടാക്കുക. കൂടാതെ ഫാമിലി കൺസൾട്ടിംഗ് e സഞ്ജീവനി വഴി സാധ്യമാണ് എന്നതും ഓർക്കുക. ഫോൺ നമ്പറും വൺ ടൈം പാസ്സ് വേ ഡും നൽകി രജിസ്റ്റർ ചെയ്താൽ ഉപയോക്താവിന്റെ ഫോൺ നമ്പറിലേക്ക് ടോക്കൺ നമ്പർ മെസ്സേജ് ആയി എത്തും. തുടർന്ന് ലഭ്യമായ സ്പെഷ്യലിസ്റ്റ് ഡോക്ടർ മാരുടേത് അടക്കം ഒപി യിൽ ലഭ്യമായ സർക്കാർ ഡോക്ടർമാരുടെ അടക്കമുള്ള സേവനം സാധാരണക്കാരന് e സഞ്ജീവനിയിൽ ലഭ്യമാണ്. കൺസൾട്ടിംഗ് ഗിന് ശേഷം ഡോക്ടറുടെ ഒപ്പോട്‌കൂടിയ പ്രിസ്ക്രിപ്ഷൻ ആപ്പിൽ നിന്നും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതും ആവശ്യമെങ്കിൽ മുൻകാല ചികിത്സ വിവരങ്ങളും മറ്റും അപ്ലോഡ് ചെയ്ത് ഡോക്ടറെ കാണിക്കാവുന്നതുമാണ്.
