നൂറു കടന്നിട്ടും അവസാനമില്ല പെട്രോൾ വില വീണ്ടും മുകളിലോട്ട്

കൊച്ചി: രാജ്യത്തെ ജനങ്ങള്‍ കൊവിഡ് ദുരിതത്തിനിടെയില്‍ പ്രതിസന്ധി അനുഭവിക്കുമ്ബോഴും പെട്രോള്‍ വില കുതിക്കുകയാണ്. ഇന്നും പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയുമായി. കോഴിക്കോട് ജില്ലയില്‍ 99.65 രൂപയുമായി. കഴിഞ്ഞ ആറ് മാസത്തിനിടെ 59ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്.

രാജ്യത്തെ 12ഓളം സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 മുകളിലായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് വിലക്കയറ്റം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ മേയ് നാല് മുതല്‍ 33 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. ജനങ്ങളെ പൊറുതിമുട്ടിച്ച്‌ ഇന്ധന വില കുതിച്ചുയരുകയാണ്.