സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് കോടിയേരി ബാലകൃഷ്‌ണന്‍. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് കോടിയേരി ഈ വിവരം അറിയിച്ചത്. ആരോഗ്യസംബന്ധമായ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് കോടിയേരി പദവി ഒഴിഞ്ഞത്. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്ബോളാണ് സിപിഎമ്മിന്റെ നിര്‍ണായക തീരുമാനം.
ബിനീഷ് കോടിയേരിക്കെതിരായ കടുത്ത ആരോപണങ്ങളും എന്‍ഫോഴ്സ്മെന്‍റ് കേസും ജയിലില്‍ കഴിയേണ്ടിവരുന്ന പശ്ചാത്തലവും നിലനില്‍ക്കെയാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

