നാലാം അണ്‍ലോക്ഡൗണിന്‍റെ ഭാഗമായി സ്കൂളുകളും കോളജുകളും ഭാഗികമായി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അനുമതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഒമ്ബത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ക്കാണ് പ്രവര്‍ത്തനാനുമതി. ഗവേഷക വിദ്യാര്‍ഥികള്‍, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കായി കോളജുകളും തുറക്കാം. പഞ്ചാബ്, ഹരിയാന, അസം, ആന്ധ്രപ്രദേശ് അടക്കം ഏതാനും സംസ്ഥാനങ്ങള്‍ മാത്രമാണ് സ്കൂളുകള്‍ക്ക് പ്രവര്‍ത്തിച്ചുതുടങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത്.
ലോക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ട സ്കൂളുകള്‍ അഞ്ച് മാസത്തിന് ശേഷമാണ് ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനമാരംഭിക്കുന്നത്. 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി
രക്ഷിതാക്കളുടെ അനുമതിയോടെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളിലേക്ക് വരാം. അധ്യാപക അനധ്യാപക ജീവനക്കാര്‍ക്കും സ്കൂളുകളില്‍ വരാം. ഓണ്‍ലൈന്‍ അധ്യാപനത്തിന് അധ്യാപകര്‍ക്ക് സ്കൂളുകള്‍ ഉപയോഗിക്കാന്‍ ഇതുവഴി അവസരമുണ്ടാകും. അധ്യാപകരില്‍ നിന്ന് മാര്‍ഗനിര്‍ദേശങ്ങള്‍ ചോദിച്ചറിയാന്‍ വിദ്യാര്‍ഥികള്‍ക്കും സാധിക്കും. പക്ഷേ അമ്ബത് ശതമാനം പേര്‍ക്ക് മാത്രമേ ഒരു ദിവസം സ്കൂളില്‍ വരാന്‍ അനുമതിയുണ്ടാകൂ.

