ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍

ഡല്‍ഹിയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ പിടിയില്‍. ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് രണ്ട് പേരെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച രാത്രി 10.15 ന് സരായ് കാലെ ഖാനിലെ മില്ലേനിയം പാര്‍ക്കിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശിയായ സനാവുള്ള മിറിന്റെ മകന്‍ അബ്ദുല്‍ ലത്തീഫ് (21), കുപ്വാരയിലെ മുല്ല ഗ്രാമത്തിലുള്ള ബഷിര്‍ അഹ്മദിന്റെ മകന്‍ അഷ്റഫ് ഖാതന (20) എന്നിവരാണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും വെടിയുണ്ടകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. തിങ്കളാഴ്ച രാത്രി ഡല്‍ഹി നഗരത്തില്‍ വന്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നു.ഇത് പരാജയപ്പെടുത്തിയതായും പൊലീസ് അറിയിച്ചു

Leave a Reply