സംസ്ഥാനത്തെ ബാങ്കുകള്‍ ഇനി ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകള്‍ ഇനി ശനിയാഴ്ച്ചകളിലും പ്രവര്‍ത്തിക്കും. ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നല്‍കിയ തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. ഇനി മുതല്‍ രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും മാത്രമായിരിക്കും അവധി.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ബാങ്കുകള്‍ക്കും എല്ലാ ശനിയാഴ്ച്ചയും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്. ബാങ്കുകളുടെ അവധി പിന്‍വലിച്ചെങ്കിലും സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച്ച പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply