സംസ്ഥാനത്ത് സർക്കാർ സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്ക് ആരംഭിച്ചു. മെഡിക്കൽ കോളജുകൾ ഉൾപ്പെടെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നല്കിയ തീരുമാനത്തിനെതിരെ ഐ എം എ രാജ്യവ്യാപക സമരത്തെ പിന്തുണച്ചാണിത്. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഐപി, അത്യാഹിത, ലേബർ റൂം, ഐസിയു വിഭാഗങ്ങൾ പ്രവർത്തിക്കും. അടിയന്തര ശസ്ത്രക്രിയകളും നടത്തും. കോവിഡ് ചികിൽസ മുടങ്ങില്ല. വൈകിട്ട് ആറുവരെയാണ് ബഹിഷ്കരണം.
- വിശുദ്ധ യൗസേപ്പിതാവിന്റെ വർഷം: പൂർണ ദണ്ഡവിമോചനം നേടാൻ ഏഴ് മാർഗങ്ങൾ
- ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തുടനീളമുള്ള ട്രെയിനുകള്‍ തടയുമെന്ന് കര്‍ഷകര്‍
