ഒ​രു ഭൂ​മി ഒ​രു ആ​രോ​ഗ്യ​രം​ഗം എ​ന്ന സ​മീ​പ​ന​മാ​ണ് ആ​വ​ശ്യ​മെ​ന്ന് ജി 7 ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യിൽ നരേന്ദ്ര മോദി

ഒ​രു ഭൂ​മി ഒ​രു ആ​രോ​ഗ്യ​രം​ഗം എ​ന്ന സ​മീ​പ​ന​മാ​ണ് ആ​വ​ശ്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജി 7 ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന സെ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യെ സ​ഹാ​യി​ച്ച ജി 7 ​രാ​ജ്യ​ങ്ങ​ളോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.​ലോ​ക​ത്തെ ആ​രോ​ഗ്യ​രം​ഗം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കൂ​ട്ടാ​യ​ശ്ര​മ​ങ്ങ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​യും ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ബി​ൽ​ഡിം​ഗ് ബാ​ക്ക് സ്ട്രോ​ങ​ർ-​ഹെ​ൽ​ത്ത്’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സെ​ഷ​നി​ലാ​ണ് മോ​ദി ക​ഴി​ഞ്ഞ ദി​വ​സം സം​സാ​രി​ച്ച​ത്. ജ​നു​വ​രി മു​ത​ൽ മേ​യ് വ​രെ ഇ​ന്ത്യ​യി​ലു​ണ്ടാ​യ കോ​വി​ഡ് ത​രം​ഗ​ത്തി​ൽ ര​ണ്ട് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് മ​രി​ച്ച​ത്. ഈ ​സ​മ​യം അ​മേ​രി​ക്ക, കാ​ന​ഡ തു​ട​ങ്ങി നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഇ​ന്ത്യ​യ്ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​വി​ഡ് ചി​കി​ത്സ​യി​ലും രോ​ഗി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ലും ഓ​പ്പ​ണ്‍ സോ​ഴ്സ് ഡി​ജി​റ്റ​ൽ സ​ങ്കേ​ത​ങ്ങ​ൾ വ​ലി​യൊ​രു പ​രി​ധി വ​രെ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​ൻ പേ​റ്റ​ന്‍റ് ഒ​ഴി​വാ​ക്കാ​നാ​യി ലോ​ക​വ്യാ​പാ​ര സം​ഘ​ട​ന​യി​ൽ ഇ​ന്ത്യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കും അ​ദ്ദേ​ഹം പി​ന്തു​ണ അ​ഭ്യ​ർ​ഥി​ച്ചു.ജി 7 ​ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ര​ണ്ട് സെ​ഷ​നി​ൽ കൂ​ടി മോ​ദി പ​ങ്കെ​ടു​ക്കും.

.