സിബിഎസ്‌ഇ, ഐസിഎസ്‍സി പന്ത്രണ്ടാം ക്ലാസ് റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. സിബിഎസ്‌ഇ, ഐ എസ് സി മൂല്യനിര്‍ണയത്തിനായി തയ്യാറാക്കിയ ഫോര്‍മുല അതേപോലെ നടപ്പാക്കും. അതേസമയം ഈ ഫോര്‍മുലയില്‍ വിയോജിപ്പുള്ളവരുടെ വാദങ്ങള്‍ പരിശോധിക്കാമെന്നും കോടതി അറിയിച്ചു. അതിനായി കേസ് നാളത്തേക്ക് മാറ്റി. കംപാര്‍ടുമെന്‍റ് പരീക്ഷകള്‍ ഇതുവരെ റദ്ദാക്കിയിട്ടില്ല. ഈ പരീക്ഷകളുടെ കാര്യത്തില്‍ നാളെ സുപ്രീംകോടതി തീരുമാനമെടുത്തേക്കും.
ബോര്‍ഡുകള്‍ സമര്‍പ്പിച്ച മൂല്യ നിര്‍ണയ മാനദണ്ഡങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുന്നതായി ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.
പരീക്ഷകകളുടെ മാര്‍ക്കിന് നാല്‍പത് ശതമാനം വെയിറ്റേജും നല്‍കുമെന്നാണ് സിബി.എസ്‌ഇ വ്യക്തമാക്കിയിരുന്നത്. വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ അക്കാദമിക പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഐസിഎസ്‌ഇ മൂല്യനിര്‍ണയം നടത്തുക.

