ഇന്ത്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 68 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 78, 524 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ കോവിഡ് രോഗബാധിതരുടെ എണ്ണം 68,35,655 ആയി. 971 മരണം കൂടി സ്ഥിരീകരിച്ചു. 1,05,526 കോവിഡ് മരണങ്ങളാണ് രാജ്യത്തുണ്ടായിട്ടുള്ളത്.
നിലവില്‍ 9,02,425 പേരാണ് രാജ്യത്ത് ചികിത്സയില്‍ തുടരുന്നത്. ഇത് വരെ 58,27,704 പേര്‍ രോഗമുക്തി നേടി. 85.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.54 ശതമാനവും.
24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് മഹാരാഷ്ട്ര, കര്‍ണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ 10606 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

