ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന കണക്ക് 3.4 ലക്ഷത്തില്‍. നാലായിരം പേരാണ് അവസാന 24 മണിക്കൂറില്‍ മരിച്ചതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ മൊത്തം കേസുകള്‍ 2.40 കോടയിലേറെയായി. മരണസംഖ്യ 2,62,317. സജീവ കേസുകള്‍ 37.04 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. റിക്കവറി നിരക്ക് 83.50 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.09 ശതമാനത്തില്‍ തുടരുന്നു.
ആരോഗ്യ മന്ത്രാലയം ഇന്നു രാവിലെ പുതുക്കിയ കണക്കില്‍ 3,43,144 പേര്‍ക്കാണു പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള രോഗമുക്തര്‍ രണ്ടു കോടി പിന്നിട്ടിട്ടുണ്ട്. 18.75 ലക്ഷത്തിലേറെ സാംപിളുകള്‍ അവസാന ദിവസം രാജ്യത്തു പരിശോധിച്ചെന്ന് ഐസിഎംആര്‍.
പ്രതിദിന മരണസംഖ്യയില്‍ 850ഉം മഹാരാഷ്ട്രയിലാണ്.
കര്‍ണാടകയില്‍ 344, ഡല്‍ഹിയില്‍ 308, തമിഴ്നാട്ടില്‍ 297, ഉത്തര്‍പ്രദേശില്‍ 277, പഞ്ചാബില്‍ 186, ഛത്തിസ്ഗഡില്‍ 195, ഹരിയാനയില്‍ 163, രാജസ്ഥാനില്‍ 159, പശ്ചിമ ബംഗാളില്‍ 129, ഉത്തരഖണ്ഡില്‍ 122, ഗുജറാത്തില്‍ 109, ഝാര്‍ഖണ്ഡില്‍ 108 പേര്‍ വീതം മരിച്ചതായി കഴിഞ്ഞ ദിവസം കണക്കുകളില്‍ രേഖപ്പെടുത്തി. മഹാരാഷ്ട്രയിലെ ഇതുവരെയുള്ള മരണസംഖ്യ 78,857 ആയിട്ടുണ്ട്. കര്‍ണാടകയിലും ഡല്‍ഹിയിലും ഇരുപതിനായിരത്തിലേറെ പേര്‍ വീതം മരിച്ചു. തമിഴ്നാട്ടില്‍ 16,768 പേരും ഉത്തര്‍പ്രദേശില്‍ 16,646 പേരുമാണ് മരിച്ചിട്ടുള്ളത്.

