ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പതിനായിരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 34.68 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ ഒന്നര കോടിയിലധികം പേര്‍ ചികിത്സയിലുണ്ട്.
ഇന്ത്യയില്‍ കഴിഞ്ഞ ദിവസം രണ്ടര ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ കേസുകളില്‍ 78.12 ശതമാനവും കേരളമുള്‍പ്പടെയുള്ള പത്ത് സംസ്ഥാനങ്ങളില്‍ നിന്നാണ്. നിലവില്‍ 29 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. പ്രതിദിന മരണം ഇന്നലെയും നാലായിരം പിന്നിട്ടു.87.76 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്.
യുഎസില്‍ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 603,864 ആയി ഉയര്‍ന്നു.ബ്രസീല്‍(1.64 കോടി രോഗബാധിതര്‍), ഫ്രാന്‍സ്(55 ലക്ഷം രോഗബാധിതര്‍), തുര്‍ക്കി(51 ലക്ഷം രോഗബാധിതര്‍), റഷ്യ(49 ലക്ഷം കൊവിഡ് ബാധിതര്‍), എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

