ബഫർ സോൺ വിഷയം, വന്യ ജീവി ആക്രമണം, കത്തോലിക്ക കോണ്ഗ്രസ് സെക്രട്ടറിയേറ്റ് ധർണ നടത്തി

കൊച്ചി: സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകളിലും വിശുദ്ധ ചാവറ അച്ചനെ തിരസ്ക്കരിക്കുന്നതിലും പ്രതിഷേദിച്ഛ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ ആരംഭിച്ചു. ബഫർ സോൺ ഉൾപ്പടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്ന് രാവിലെയാണ് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ സംഘടിപ്പിച്ചത്.

ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് നയം കർഷകർക്ക് വലിയ തിരിച്ചടിയാകുന്ന സാഹചര്യത്തിൽ

2019ലെ മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യജീവികളുടെ ആക്രമണം മൂലം നിരവധി ആളുകളുടെ ജീവനും കൃഷിയും നശിക്കുന്നതിൽ പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ചും നവോഥാന നായകനായ വിശുദ്ധ ചാവറയച്ചന്റെ സംഭാവനകൾ തമസ്കരിക്കുന്നതിലും പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്