കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം നടപ്പാക്കുന്നത് തടഞ്ഞ് സുപ്രീം കോടതി

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് തടഞ്ഞ് സുപ്രീം കോടതി. കര്‍ഷക നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റിവെച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയാണ് ഈ നിലപാടെടുത്തത്. നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച കോടതി പല സംസ്ഥാനങ്ങളില്‍ നിന്നും ബില്ലിനെതിരെ രംഗത്ത് വന്നതും ചൂണ്ടിക്കാട്ടി.

പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന നിയമങ്ങളില്‍ എന്തു കൂടിയാലോചന നടന്നു എന്നാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചത്. കര്‍ഷകര്‍ ചര്‍ച്ച തുടരാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു.

ചര്‍ച്ചകള്‍ നടക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്ബോഴും എന്ത് ചര്‍ച്ചയാണ് നടപ്പാക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്നും ഇല്ലെങ്കില്‍ ഞങ്ങള്‍ക്കതു ചെയ്യേണ്ടിവരുമെന്നും രൂക്ഷമായ ഭാഷയില്‍ കോടതി സര്‍ക്കാരിനു മുന്നറിയിപ്പു നല്‍കി.

Leave a Reply