ഇന്ധന വില വര്‍ധനയില്‍ നട്ടം തിരിയുന്ന സാധാരണക്കാരനാണ് ഇരുട്ടടിയായി പാചക വാതക വിലയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന സാ​ധാ​ര​ണ​ക്കാ​ര​ന് ഇരുട്ടടി നല്‍കി. ഇന്ധനവിലയും പാ​ച​ക വാ​ത​ക വി​ലയും വീണ്ടും വർധിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 86.83 രൂപയും, ഡീസലിന് 81.06 രൂപയുമാണ് ഇന്നത്തെ വില.


തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 88.53 രൂപയും, ഡീസലിന് 82.65 രൂപയുമാണ് വില. കഴിഞ്ഞ മാസം പത്ത് തവണയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്‌.അതേസമയം രാജ്യാന്തര വിപണിയിലും ഇന്ധനവില കൂട്ടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില വര്‍ദ്ധിക്കാനുളള പ്രധാന കാരണം.അതേ സമയം ​വിടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന സി​ലി​ണ്ട​റി​ന് 26 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് വ​രു​ത്തി​യ​ത്. ഇ​തോ​ടെ ഒ​രു സി​ലി​ണ്ട​ര്‍ പാ​ച​ക വാ​ത​ക​ത്തി​ന്‍റെ വി​ല 726 രൂ​പ​യാ​യി.

വി​ല​വ​ര്‍​ധ​ന ഇ​ന്ന് മു​ത​ല്‍ നി​ല​വി​ല്‍ വ​രും. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​നി​ടെ 126 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് പാ​ച​ക വാ​ത​ക​ത്തി​നു​ണ്ടാ​യ​ത്. 2020 ഡിസംബര്‍ 2ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബര്‍ 15ന് വീണ്ടും അന്‍പത് രൂപയും വര്‍ധിപ്പിച്ചിരുന്നു.

Leave a Reply