സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷന്‍ എന്ന സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in, ഡിജിലോക്കര്‍, എസ്‌എംഎസ് എന്നിങ്ങനെ മൂന്ന് വഴികളിലൂടെ ഫലം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.പത്താം ക്ലാസ് ഫലത്തിന് പിന്നാലെ പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് സൂചന.

ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലം വരുമെന്നാണ് ലഭിക്കുന്ന സൂചന.

21 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രണ്ട് ടേമുകളിലായാണ് പത്താം ക്ലാസ് പരീക്ഷ ഇത്തവണ നടന്നത്. 30 ശതമാനം മാര്‍ക്കാണ് ജയിക്കാന്‍ വേണ്ടത്. സിബിഎസ്‌ഇ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഡിജിലോക്കര്‍ വഴിയും എസ്‌എംഎസ് വഴിയും പരീക്ഷ ഫലം അറിയാം.വിവിധ കോളേജുകളിലേക്കുള്ള അഡ്മിഷനും മറ്റും കണക്കിലെടുത്ത് പന്ത്രണ്ടാം ക്ലാസ് ഫലം വൈകാതെ പ്രഖ്യാപിക്കുമെന്ന് സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളര്‍ സന്യം ഭരദ്വാജ് അറിയിച്ചിരുന്നു.

അതിനിടെ സിബിഎസ്‌ഇ പരീക്ഷ ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പരീക്ഷ സംഘം പോര്‍ട്ടല്‍ പുറത്തിറക്കിയിരുന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട അപേക്ഷകളും നടപടി ക്രമങ്ങളും എല്ലാം ഇത് വഴിയാണ് ചെയ്യേണ്ടത്. cbse.gov.in, parikshasangam.cbse.gov.in എന്നീ ഔദ്യോഗിക വെബ്സൈറ്റുകളില്‍ പോര്‍ട്ടല്‍ ലഭ്യമാണ്.

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ഫലം എങ്ങനെ ലഭിക്കും

1. cbse.gov.in. എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക

2. ഹോംപേജില്‍, ‘CBSE Term 2 Class 10 Result 2022’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

3 വിദ്യാര്‍ത്ഥിയുടെ റോള്‍ നമ്ബര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കുക

4. റോള്‍ നമ്ബര്‍ നല്‍കുന്നതോടെ CBSE Term 2 Result കാണാന്‍ സാധിക്കും

5. സ്‌ക്രീനില്‍ വിഷയങ്ങളുടെ മാര്‍ക്കുകളും മറ്റ് വിവരങ്ങളും ലഭ്യമാകും. തുടര്‍ന്ന് ലഭിക്കുന്ന മാര്‍ക്ക് ഷീറ്റ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം

5. പരീക്ഷ ഫലത്തിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാം

ഔദ്യോഗിക വെബ്സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്‌എംഎസ് വഴിയും പരീക്ഷ ഫലം ലഭിക്കും. ഡിജിലോക്കര്‍ വെബ്സൈറ്റായ digilocker.gov.in അല്ലെങ്കില്‍ ആപ്പില്‍ കയറി ആധാര്‍ കാര്‍ഡ് നമ്ബര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കി പരീക്ഷ ഫലം അറിയാം. കൂടാതെ, നിങ്ങളുടെ ഫോണ്‍ നമ്ബറില്‍ നിന്ന് 7738299899 എന്ന നമ്ബറിലേക്ക് cbse10 < space > roll number എന്ന് മെസേജ് അയച്ചാലും പരീക്ഷ ഫലം ലഭിക്കും.