റിലീസ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി, കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : റിലീസിങ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.കൊച്ചി : റിലീസിങ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

സിനിമ കാണുക പോലും ചെയ്യാതെ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് റിവ്യൂകള്‍ പ്രചരിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫല്‍ ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. സിനിമ എന്നത് സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വര്‍ഷങ്ങളുടെ അധ്വാനവും ആണെന്നും ഹര്‍ജിക്കാരൻ കോടതിയെ അറിയിച്ചു. വിഷയത്തില്‍ അഡ്വ.ശ്യാംപത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.സിനിമ കാണുക പോലും ചെയ്യാതെ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും സോഷ്യല്‍ മീഡിയയിലും നെഗറ്റീവ് റിവ്യൂകള്‍ പ്രചരിപ്പിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫല്‍ ആണ് ഹര്‍ജി നല്‍കിയത്. വിഷയത്തില്‍ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിട്ടുണ്ട്. സിനിമ എന്നത് സംവിധായകനും അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും അടങ്ങുന്ന സംഘത്തിന്റെ സ്വപ്നവും വര്‍ഷങ്ങളുടെ അധ്വാനവും ആണെന്നും ഹര്‍ജിക്കാരൻ കോടതിയെ അറിയിച്ചു. വിഷയത്തില്‍ അഡ്വ.ശ്യാംപത്മനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു.