കോളേജുകളില്‍ ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസ് 15 മുതല്‍

തിരുവനന്തപുരം:സംസ്ഥാനത്തെ കോളേജുകളിലെ ഒന്നാം വര്‍ഷ ബിരുദ റഗുലര്‍ ക്ലാസുകള്‍ 15 ന്‌ ആരംഭിക്കും. നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു . 27 വരെയാണ് ഒന്നാം വര്‍ഷ ബിരുദ ക്ലാസുകള്‍ . രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ റെഗുലര്‍ ക്ലാസുകള്‍ മാര്‍ച്ച്‌ ഒന്നു മുതല്‍ 16 വരെയും, മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടേത് മാര്‍ച്ച്‌ 17 മുതല്‍ 30 വരെയും നടത്തും. ഇതോടൊപ്പം പി.ജി വിഭാഗത്തിലെ എല്ലാ വിഷയത്തിലും റഗുലര്‍ ക്ലാസുകള്‍ നടത്തും.

ബിരുദ വിഭാഗത്തില്‍ റെഗുലര്‍ ക്ലാസുകളില്ലാത്ത ബാച്ചിലേക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നു. നിലവില്‍ റഗുലര്‍ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനല്‍ സെമസ്‌റ്ററുകാരുടെ ക്ലാസുകള്‍ ഉടന്‍ പൂര്‍ത്തിയാക്കണം.

മൂന്ന്‌ വര്‍ഷത്തിലെയും ആദ്യ സെമസ്‌റ്റര്‍ ക്ലാസുകള്‍ വ്യത്യസ്‌ത തീയതികളില്‍ ക്രമീകരിച്ചിട്ടുണ്ട്

Leave a Reply