ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 26 പൈസയും,ഡീസലിന് എട്ട് പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില നൂറ് കടന്നു. പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ 04 പൈസയായി.132 ദിവസം കൊണ്ടാണ് പെട്രോള്‍ വില 90 രൂപയില്‍ നിന്ന് നൂറിലെത്തിയത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 99 രൂപ 88 പൈസയും, ഡീസലിന് 95 രൂപ 62 പൈസയുമായി. കൊച്ചിയില്‍ പെട്രോളിന് 97 രൂപ 98 പൈസയും, ഡീസലിന് 94 രൂപ 79 പൈസയുമാണ് ഇന്നത്തെ വില.കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 98 രൂപ 23 പൈസയും,ഡീസലിന് 93 രൂപ 43 പൈസയുമാണ്.