രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും കൂടുന്നു

പ്രതിദിന കൊവിഡ് കേസുകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 22, 000 കടന്നു. 126 പേര്‍ മരണമടഞ്ഞു.24 മണിക്കൂറിനിടയില്‍ 22,854 പുതിയ പോസിറ്റീവ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30ന് ശേഷമാണ് പ്രതിദിന കൊവിഡ് കേസുകള്‍ 22,000 കടക്കുന്നത്.

പ്രതിദിന കേസുകളോടൊപ്പം മരണ സംഖ്യ ഉയരുന്ന സാഹചര്യവുമുണ്ട്. പ്രതിദിന കേസുകളില്‍ 85 ശതമാനവും രോഗബാധ കേരളം, തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്തത്.

13, 659 പോസിറ്റീവ് കേസുകളും 59 മരണവുമാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐസിഎംആറിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 11 സ്വകാര്യ ലാബുകളുടെ അംഗീകാരം അമരാവതി ജില്ലാ ഭരണകൂടം റദ്ദാക്കി.

അതേസമയം രാജ്യത്ത് രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ ഊര്‍ജിതമായി തുടരുന്നുണ്ട്

Leave a Reply