ബഫർ സോൺ: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്

ബഫർ സോൺ  വിഷയത്തിൽ അഞ്ചംഗ വിദഗ്ധസമിതി സർക്കാരിന് ഇന്നു റിപ്പോർട്ട് നൽകും.

ആകെ 70,582 നിർമിതികളാണ് നേരിട്ടുള്ള സ്ഥലപരിശോധനയിൽ സമിതി കണ്ടെത്തിയത്.

ബഫർ സോൺ പ്രദേശങ്ങളിലെ വിശദ സ്ഥിതിവിവര കണക്കുകളാണ് റിപ്പോർട്ടിലുള്ളത്.

ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം റിപ്പോർട്ട് പരിശോധിക്കും.

അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം കൂടി തേടിയ ശേഷം സുപ്രീം കോടതിയിലെ കേരളത്തിന്റെ സ്റ്റാൻഡിങ് കൗൺസലിനു നൽകും.
തുടർന്ന് കോടതിക്കു കൈമാറും.
റിപ്പോർട്ട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നാണ് അറി യുന്നത്.