പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണം; കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്

ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാന്‍ ആഹ്വാനംചെയ്ത് കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡ്.പ്രണയദിനത്തെ കുറിച്ച്‌ വിചിത്ര ഉത്തരവുമായി ആണ് കേന്ദ്രം എത്തിയിരിക്കുന്നത് .സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്ബദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങള്‍ക്കിടയില്‍ മൃഗങ്ങളോടുള്ള സ്‌നേഹം വളര്‍ത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങള്‍ അറിയുന്നത് പ്രോത്സാഹിപ്പിക്കണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍ ജനങ്ങള്‍ പതിയെ നമ്മുടെ സംസ്‌കാരത്തില്‍ നിന്ന് അകലുകയാണ്. യോഗാ ഡേ ആചരിക്കുന്നത് പോലെ ‘കൗ ഹഗ് ഡേ’യും ആചരിക്കാന്‍ ആഹ്വാനം ചെയ്യുകയാണ് മൃഗ സംരക്ഷണ വകുപ്പ്’- അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ ബിക്രം ചന്ദ്രവര്‍ഷി പറഞ്ഞു.

ഫെബ്രുവരി ആറിനാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. പശു ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും സമ്ബദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ഉത്തരവില്‍ പറയുന്നു. പാശ്ചാത്യസംസ്കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു.പാശ്ചാത്യ സംസ്കാരത്തിന്‍റെ വളര്‍ച്ച വേദ പാരമ്ബര്യത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്.