ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരവുമായി മിതാലി.
സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മീഡിയം പേസര്‍ ആന്‍ ബോഷിനെ ബൗണ്ടറി കടത്തിയാണ് മിതാലി 10000 റണ്‍സ് എന്ന നാഴിക കല്ല് പിന്നിട്ടത്. 212 ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സ് ആണ് മിതാലി സ്‌കോര്‍ ചെയ്തത്. ഏഴ് സെഞ്ചുറിയും 54 അര്‍ധ ശതകങ്ങളും ഇവിടെ മിതാലിയുടെ പേരിലുണ്ട്.

