നാളെ മുതല്‍ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല

കൊച്ചി :നാളെ മുതല്‍ നാല് ദിവസം രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം ഉണ്ടായിരിക്കില്ല .മാര്‍ച്ച്‌ 13 രണ്ടാം ശനിയാഴ്ച ബാങ്ക് അവധിയാണ് .15 ,16 തീയതികളില്‍ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയന്‍സ് ആഹ്വാനം ചെയ്ത അഖിലേന്ത്യ പണിമുടക്കാണ് .അത്യവശ്യ ഇടപാടുകള്‍ നടത്താന്‍ ഉള്ളവര്‍ ഇന്ന് തന്നെ നടത്തണം .

ഇന്ന് പ്രതിഷേധ മാസ്ക് ധരിച്ചു ജോലി ചെയ്യാന്‍ 9 ബാങ്ക് യൂണിയനുകളുടെ ഐക്യ വേദിയായ സംഘടനാ ആഹ്വാനം ചെയ്തിട്ടുണ്ട് .പൊതുമേഖലാ ബാങ്കുകളുടെ സ്വാകാര്യവല്‍ക്കരണം ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക് .

Leave a Reply