റബ്ബര്‍ വില 170 രൂപയിലെത്തി; ഏഴരവര്‍ഷത്തെ ഏറ്റവും ഉയർന്ന വില

കൊച്ചി: റബ്ബര്‍ വില 170 രൂപയിലെത്തി. ഏഴരവര്‍ഷത്തിനുശേഷം ഇതാദ്യമായാണ് റബ്ബറിന് വില ഈ നിലയില്‍ ഉയരുന്നത്. വരുംദിവസങ്ങളില്‍ വില കുറച്ചുകൂടി ഉയര്‍ന്നേക്കുമെന്നാണ് സൂചന. ‍‍അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ റബ്ബറിന്റെ ലഭ്യത കുറഞ്ഞതാണ് വില വര്‍ദ്ധനയ്ക്ക് കാരണം.

ഇതിനുമുന്‍പ് 2013 സെപ്റ്റംബറിലാണ് റബ്ബറിന് 170 രൂപയുണ്ടായിരുന്നത്. 2011ല്‍ 240 രൂപയിലെത്തിയശേഷം താഴേക്കുവരുന്ന ഘട്ടമായിരുന്നു അത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ വിലയില്‍ പല കയറ്റിറക്കങ്ങള്‍ കണ്ടെങ്കിലും വില ഈ നിലയിലേക്ക് ഉയര്‍ന്നിരുന്നില്ല.

രാജ്യത്ത്‌ വാഹനവിപണിയിലുണ്ടായ ഉണര്‍വും വില ഉയരാന്‍ കാരണമായിട്ടുണ്ട്‌. കഴിഞ്ഞ ജൂണിലാണ്‌ കേന്ദ്രസര്‍ക്കാര്‍ ചൈനയില്‍നിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയത്‌.

ഇതോടെ ഇന്ത്യയിലെ ടയര്‍ കമ്ബനികള്‍ ആഭ്യന്തരമാര്‍ക്കറ്റില്‍നിന്ന്‌ കൂടുതലായി റബ്ബര്‍ വാങ്ങിത്തുടങ്ങി.

Leave a Reply