പി എസ് സി റാങ്ക് ലിസ്റ്റീൽ ഉണ്ട് പക്ഷെ ജോലി ഇല്ല..യുവാവ് മനം നൊന്ത് ജീവനൊടുക്കി

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം കാരക്കോണം കുനത്തുകാല്‍ തട്ടിട്ടമ്ബലം സ്വദേശി അനു ആണ് വീട്ടിനുളളില്‍ തൂങ്ങിമരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. ജോലി ലഭിക്കാത്തതില്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ആത്മഹത്യാ കുറിപ്പ് വ്യക്തമാക്കുന്നു. എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ അനുവിന്റെ പേര് ഉണ്ടായിരുന്നു. അടുത്തിടെ പിഎസ്‌സി റദ്ദാക്കിയ എക്‌സൈസ് റാങ്ക് ലിസ്റ്റില്‍ അനുവിന് 76-ാം റാങ്കായിരുന്നു

Leave a Reply