തിരുവനന്തപുരം : സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ഏഴു മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. മാവോയിസ്റ്റ് ഭീഷണിയുള്ള മണ്ഡലങ്ങളില്‍ വൈകീട്ട് ആറു മണി വരെ മാത്രമാകും വോട്ടെടുപ്പ്. 957 സ്ഥാനാര്‍ത്ഥികളാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരരംഗത്തുള്ളത്.
പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ടുചെയ്തു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ഇ പി ജയരാജന്‍, സി രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍, സ്ഥാനാര്‍ത്ഥികളായ ഇ ശ്രീധരന്‍, മാണി സി കാപ്പന്‍, എംവി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ വോട്ടുരേഖപ്പെടുത്തി.
പോളിങ് ബൂത്തില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്.

