തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികള്‍

ന്യൂഡല്‍ഹി: തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ടുലക്ഷത്തിലധികം കോവിഡ് രോ​ഗികള്‍. ഇന്നലെ ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

24 മണിക്കൂറിനിടെ 2,73,810 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,50,61,919 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1619 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,78,769 ആയി ഉയര്‍ന്നു. നിലവില്‍ 19,29,329 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഇന്നലെ മാത്രം 1,44,178 പേരാണ് പുതുതായി രോ​ഗമുക്തി നേടിയത്.

ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 1,29,53,821 ആയി ഉയര്‍ന്നു. 12,38,52,566 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. മഹാരാഷ്ട്രയില്‍ ഇന്നലെ 60,000ന് മുകളിലായിരുന്നു കോവിഡ് രോ​ഗികള്‍. ഡല്‍ഹിയില്‍ കാല്‍ ലക്ഷം കടന്നു. ഉത്തര്‍പ്രദേശില്‍ ഇന്നലെ പുതുതായി 30000ല്‍പ്പരം പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തി.

Leave a Reply