സംസ്ഥാനത്ത് 18 വയസ്സിനു മുകളിലുള്ളവരുടെവാക്സിനേഷൻ വൈകും; മുഖ്യമന്ത്രി

സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ വൈകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്കുണ്ടാകതിരിക്കണമെന്നും രോഗം പടര്‍ത്താനുള്ള കേന്ദ്രമാക്കി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പരിഭ്രാന്തി വേണ്ടെന്നും രണ്ടാം ഡോസ് സ്വീകരിക്കാന്‍ സമയമാകുമ്ബോള്‍ അവരുടെ ലിസ്റ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ മനേജര്‍മാര്‍ പ്രസിദ്ധീകരിക്കും. സമയം അവരെ നേരിട്ടറിയിക്കുകയും ചെയ്യും. രാജ്യത്ത് 18 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകണമെങ്കില്‍ 93 കോടിയിലധികം ആളുകളെ വാക്‌സിനേറ്റ് ചെയ്യേണ്ടി വരും.

45 വയസിനു മുകളിലുള്ളത് 30 കോടി ആളുകളാണ്. ഇതില്‍ 12.95 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി.അതേസമയം കേരളത്തില്‍ മെയ് മാസത്തില്‍ തന്നെ 45 വയസിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ 74 ലക്ഷത്തില്‍ പരം ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തിരിക്കുന്നത്. അതുകൊണ്ട് സംസ്ഥാനത്ത് കൂടുതല്‍ വാക്‌സിന്‍ ആവശ്യമാണ്. കേന്ദ്രം വാക്‌സിന്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ ഉടനടി ഉണ്ടാകണം.