ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് അഭിമാന നേട്ടം, അപർണ ബാലമുരളി മികച്ച നടി, സൂര്യ, അജയ് ദേവ്ഗൺ മികച്ച നടന്മാർ, സഹനടനുള്ള പുരസ്കാരം ബിജുമേനോന്

ന്യൂഡല്‍ഹി: 2020ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2020ല്‍ പുറത്തിറങ്ങിയ ഫീച്ചര്‍, നോണ്‍ ഫീച്ചര്‍ സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.അപര്‍ണ ബാലമുരളി മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയായി. സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഇതേ ചിത്രത്തിലെ പ്രകടനത്തിന് സൂര്യ മികച്ച നടനുള്ള നടനായി. അയ്യപ്പനും കോശിയിലൂടെ ബിജു മേനോന്‍ സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം തിങ്കളാഴ്‌ച നിശ്ചയത്തിന് ലഭിച്ചു. പ്രത്യേക പരാമര്‍ശത്തിനുള്ള പുരസ്‌കാരത്തിന് വാങ്ക് അര്‍ഹമായി. വിപുല്‍ ഷാ അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്