തിരുവനന്തപുരം; സംസ്ഥാനത്ത് മെയ് എട്ടു മുതല്‍ നടപ്പാക്കുന്ന ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. അവശ്യ സേവനം ഒഴികെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളും ഓഫീസുകളും പ്രവര്‍ത്തിക്കും.
പ്രതിരോധം, കേന്ദ്ര സായുധ പോലീസ് സേന, ട്രഷറി, പബ്ലിക് യൂട്ടിലിറ്റികള്‍, വാട്ടര്‍ കമ്മീഷന്‍, നാഷണല്‍ സൈക്ലോണ്‍ റിസ്ക് ലഘൂകരണ പദ്ധതി (എംപിസിഎസും ഇഡബ്ല്യുഡിഎസും പ്രവര്‍ത്തിക്കുന്നു), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍പോര്‍ട്ട്, തുറമുഖം, റെയില്‍വേ എന്നിവ. സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സ്വയംഭരണ, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു കോര്‍പ്പറേഷനുകള്‍ എന്നിവ അടഞ്ഞു കിടക്കും.

