കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 75,809 പേര്‍ക്ക് കൂടി കോവിഡ്

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 75,809 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1133 രോഗികള്‍ കൂടി മരണമടഞ്ഞു. ഇതോടെ മരണസംഖ്യ 72,775 ആയി.

രാജ്യത്ത് ഇതുവരെ 42,80,423 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33,23,951 പേര്‍ രോഗമുക്തരായി. 8,83,697 പേര്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കൊവിഡ് ബാധിതര്‍ 90,000നു മുകളിലായിരുന്നു. എന്നാല്‍ ഇന്നലെ പരിശോധന കുറഞ്ഞതാണ് രോഗികളുടെ എണ്ണവും കുറയാന്‍ കാരണമെന്ന് പറയുന്നു.

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 16,429 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതര്‍ 9,23,641 ആയി. 27,027 പേര്‍ മരണമടഞ്ഞു. ഡല്‍ഹിയില്‍ ഇന്നലെ 2077 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആകെ 1,93,526 പേര്‍. September ഏഴുവരെ 5,06,50,128 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 10,98,621 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച് കൗണ്‍സില്‍ (ഐസിഎംആര്‍) പറയുന്നു.

Leave a Reply