പ്രകൃതി ക്ഷോഭത്തിൽപ്പെട്ടു വലയുന്ന ആലപ്പുഴ ചെല്ലാനം നിവാസികളായ മൂവായിരം കുടുംബങ്ങളിൽ പാലും ബ്രെഡും തേനും നൽകി കാഞ്ഞിരപ്പള്ളി രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗമായ മലനാട് ഡെവലപ്പ്മെന്റ് സൊസൈറ്റി . ഞായർ രാവിലെ 9 മണിക്ക് പാറത്തോട് മലനാട് കാമ്പസിൽനിന്നും ഭഷ്യ ഉൽപ്പന്നങ്ങളുമായി ചെല്ലാനത്തിന് പുറപ്പെട്ട വാഹനങ്ങൾ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാദർ ബോബി അലക്സ് മണ്ണമ്പ്ലാക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. മലനാട് ഡെവലപ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാദർ തോമസ് മറ്റമുണ്ടയിൽ,ഫാദർ സ്റ്റാൻലി പുൽപ്പറ, ഫാദർ സുനിൽ കൊച്ചുപ്പുര തുടങ്ങിയവർ പങ്കെടുത്തു. ആലപ്പുഴ രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ A. D. S വഴിയാണ് മലനാട് ചെല്ലാനത്തു പാലും തേനും ബ്രെഡും വിതരണം ചെയ്യുന്നത്.

